കോട്ടയം ജില്ലയിൽ പടയണി നടക്കുന്ന ഏക ക്ഷേത്രം, പടയണിയുടെ തെക്കൻ ചിട്ടയും വടക്കൻ ചിട്ടയും സമന്വയിപ്പിച്ച കെ.എൻ.മണിക്ക് ഫോക്ലോർ അക്കാദമി അംഗീകാരം.


മണിമല: പടയണി രംഗത്ത് സമഗ്രസംഭാവന നൽകിയ ആലപ്ര കാവുങ്കൽ കെ.എൻ.മണിക്കുള്ള ഫോക്ലോർ അക്കാദമി അവാർഡ് തെക്കൻ-വടക്കൻ ചിട്ടകളെ സമന്വയിപ്പിച്ച അപൂർവ്വ പാടവത്തിന്. വ്യാഴാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന അന്തർദേശീയ ഫോക്ലോർ ഫെസ്റ്റിവൽ വേദിയിൽ പുരസ്കാരം ഏറ്റുവാങ്ങും.

 

 റിട്ട.പോസ്റ്റ് മാസ്റ്ററും ആലപ്ര ശ്രീഭദ്രാ പടയണിസംഘം പ്രസിഡന്റുമാണ് കെ.എൻ. മണി. മൂന്നു വ്യാഴവട്ടത്തിലധികമായി ആലപ്ര തച്ചരിക്കൽ പടയണിയുടെ മുഖ്യസംഘാടകനും അവതാരകനുമാണ്. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ഇരു ന്നൂറിലേറെ ചെറുപ്പക്കാർ പടയ ണിയുടെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടി. ശ്രീഭദ്രാ പടയണി സംഘത്തിന്റെ പരിശീല നക്കളരിയെ നയിക്കുന്നത് ഇദ്ദേഹമാണ്. പോസ്റ്റുമാസ്റ്ററായുള്ള ഔദ്യോഗിക ജോലികൾക്കിടയിലും പടയണിയെന്ന കലാരൂപത്തെ വരുംതലമുറയ്ക്ക് പകർന്നു നൽകിയ കെ.എൻ കെ.എൻ. മണി സർവീസിൽനിന്ന് വിരമിച്ചശേഷം അഞ്ചുവർഷത്തോളമായി പടയണിക്കായി സമർപ്പിത ജീവിതം നയിക്കുന്നു. പടയണിയിലെ പാട്ട്, കോല മെഴുത്ത്, തപ്പുമേളം, കോലം തുള്ളൽ എന്നിവയിലെല്ലാം പാടവമുള്ള അപൂർവം ചിലരിൽ ഒരാളാണ് മണിയാശാൻ. കോട്ടയം ജില്ലയിൽ പടയണി നടക്കുന്ന ഏക ക്ഷേത്രമാണ് ആലപ്ര തച്ചരിക്കൽ ശ്രീഭദ്രക്ഷേത്രം. പടയണിയുടെ തെക്കൻ ചിട്ടയും വടക്കൻ ചിട്ടയും സമന്വയിപ്പിച്ചുള്ള പടയണിയാണ് അവിടത്തെ പ്രത്യേകത. കാടിനുള്ളിൽ സ്ഥിതിചെയ്യുന്ന പുരാതന ഭദ്രകാളീ ക്ഷേത്രമാണ് തച്ചരിക്കൽ. നിലവിൽ ക്ഷേത്ര ഭരണസമിതി പ്രസിഡന്റും കെ.എൻ. മണിയാണ്. കുംഭഭരണിക്ക് ചൂട്ടുവെച്ച് മീനത്തിലെ രോഹിണി നാളിൽ സമാപിക്കുന്നതാണ് ഇവിടുത്തെ പടയണി. അതിൻ്റെ ചിട്ടകളിൽ ഇപ്പോഴത്തെ അവസാനവാക്കുമാണ്. വിവിധ വേദികളിൽ പടയണി അവതരിപ്പിക്കുകയും പുതിയ തലമുറയെ പരിശീലിപ്പിക്കുകയും പടയണിയുടെ സാമൂഹിക പ്രസക്തിയെക്കുറിച്ച് ബോധവ ത്കരണം നടത്തുകയും ഈ കലയെ ജനകീയമാക്കുന്നതിനുള്ള പ്രവർത്തനം തുടരുകയും ചെയ്യുന്ന കെ.എൻ. മണിക്ക് ഫോക് ലോർ അക്കാദമി പുരസ്കാരം അർഹതയ്ക്കുള്ള അംഗീകാരമാണ്. കെ.എൻ. മണിയുടെ ശിഷ്യനും ശ്രീഭദ്രാ പടയണി സംഘം അംഗവുമായ അനൂപ് കെ ബാലന് ഇത്തവണ അക്കാദമിയു ടെ യുവപ്രതിഭാ പുരസ്കാരവുമുണ്ട്. ഒട്ടേറെ വേദികളിൽ പടയണി അവതരിപ്പിക്കുകയും സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പടയണി ക്ലാസുകൾ സംഘടിപ്പി ക്കുകയും ചെയ്യുന്ന അനൂപിനു കൂടി പുരസ്കാരം ലഭിച്ചത് ആലപ്രയെന്ന പടയണി ഗ്രാമത്തിന് ഇരട്ടി ആഹ്ലാദമായി.