കുമരകം: കോട്ടയം-ആലപ്പുഴ ജില്ലകളിൽ പടർന്ന പക്ഷിപ്പനിയുടെ ബന്ധപ്പെട്ടുള്ള പഠനങ്ങളുടെ ഭാഗമായി കേന്ദ്ര വിദഗ്‌ധസംഘം കുമരകത്ത് പരിശോധന നടത്തി. ഭോപാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിലെ ശാസ്ത്രജ്ഞരായ ഡോ. സി. ടോഷ്, ഡോ. മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

കർഷകരിൽ നിന്നും നാട്ടുകാരിൽ നിന്നും സംഘം വിവരങ്ങൾ ശേഖരിച്ചു. ദേശാടനപ്പക്ഷികൾ പക്ഷിപ്പനിബാധയ്ക്ക് കാരണമാകുന്നുണ്ടോ എന്നും സംഘം പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ദേശാടനപ്പക്ഷികൾ കൂടുകൂട്ടുന്ന സ്ഥലങ്ങളിലെത്തി ഇവയുടെ കാഷ്ഠം ശേഖരിച്ചു. ഭോപാലിലെ നാഷണൽ വൈറോളജി ലാബിൽ ശേഖരിച്ച കാഷ്ഠം പരിശോധിക്കും. പക്ഷിപ്പനിക്ക് കാരണമാകുന്ന എച്ച്5 എൻ1 വൈറസിന് ജനിതകവ്യതിയാനം സംഭവിക്കുന്നുണ്ടോ എന്നും കേന്ദ്ര വിദഗ്‌ധസംഘം പരിശോധിക്കുന്നുണ്ട്. ജില്ലയിലെ ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
%20(1).png)
