പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ട്രോമ കെയര്‍ ബ്ലോക്ക് നിർമ്മാണം പൂർത്തിയാക്കി.


പാമ്പാടി: പാമ്പാടി താലൂക്ക് ആശുപത്രിയില്‍ 2.30 കോടി രൂപ അനുവദിച്ച് ആരംഭിച്ച ട്രോമ കെയര്‍ ബ്ലോക്ക് നിർമ്മാണം പൂർത്തിയാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ ഭാഗമായി കിഫ്ബിയിലൂടെ 1.96 കോടിയും 40 ലക്ഷം രൂപയും ഉപയോഗിച്ച് പുതിയ ഒപി ബ്ലോക്ക് നിര്‍മ്മിച്ച് ഉദ്ഘാടനം ചെയ്തിരുന്നു. 

 

 ഇത് കൂടാതെ പാമ്പാടിയിൽ ഡയാലിസിസും ആരംഭിക്കുകയാണ്. കിഫ്ബിയിലൂടെ 1.34 കോടി രൂപ ഉപയോഗിച്ചാണ് ഡയാലിസിസ് നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുന്നത്. സർക്കാർ ആശുപത്രികൾക്ക് പുറത്ത് ഒരു ഡയാലിസിസിന് 1500 മുതൽ 2000 രൂപ വരെ നിരക്ക് ഈടാക്കപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സർക്കാർ ആശുപത്രികളിൽ സൗജന്യമായോ മിതമായ നിരക്കിലോ ഡയാലിസിസ് നടത്തപ്പെടുന്നത്. പാമ്പാടിയിൽ ഡയാലിസിസ് ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾക്ക് പുറമെ 123 ആശുപത്രികളിൽ ഡയാലിസിസ് സൗകര്യമാകും. 2016 ൽ പത്തോളം സർക്കാർ ആശുപത്രികളിൽ മാത്രമായി ലഭ്യമായിരുന്ന സേവനമാണ് ഇന്ന് 123 ലേക്ക് ഉയർന്നത്.