തൊടുപുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.


തൊടുപുഴ: തൊടുപുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കടവുഴയിൽ വിനോദ്-ശാലിനി ദമ്പതികളുടെ മകൻ അഭിഷേക് വിനോദ് (19) ആണ് അപകടത്തിൽ മരിച്ചത്.

 

 തൊടുപുഴ കോലാനി ബൈപ്പാസിലാണ് ഇന്ന് പുലർച്ചെ അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിഷേകിന്റെ സഹപാഠി കൊട്ടാരക്കര സ്വദേശി കിരൺ രാധാകൃഷ്ണൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ കോലാനി ബൈപ്പാസിൽ പാലാ ഭാഗത്തേക്ക് പോവുകയായിരുന്ന അഭിഷേകും കിരണും സഞ്ചരിച്ചിരുന്ന ബൈക്ക് ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിഷേകിന്റെ ജീവൻ രക്ഷിക്കാന്‍ സാധിച്ചില്ല. ഇരുവരും കളമശ്ശേരി ഗവൺമെന്റ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളാണ്.