കാഞ്ഞിരപ്പള്ളി: പ്രമുഖ ശിൽപി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ സാബു ജോസഫ് (77) അന്തരിച്ചു. തിരുവനന്തപുരത്തു വച്ചായിരുന്നു അന്ത്യം. ഷെവലിയർ ആർട്ടിസ്റ്റ് പി.ജെ.ചെറിയാന്റെ ചെറുമകനും സ്വാതന്ത്ര്യ സമരസേനാനികളായ അക്കാമ്മ ചെറിയാന്റെയും റോസമ്മ പുന്നൂസിന്റെയും സഹോദരപുത്രനാണ്.

കോട്ടയം നഗരത്തിലെ പി.ടി.ചാക്കോ, ബെഞ്ചമിൻ ബെയ്‌ലി, തിരുവനന്തപുരം നഗരത്തിലെ സി.കേശവൻ, അക്കാമ്മ ചെറിയാൻ, മുവാറ്റുപുഴയിലെ കെ.എം.ജോർജ് തുടങ്ങിയ പ്രതിമകൾ സാബുവിന്റെ സൃഷ്ടികളാണ്. പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകൻ സാലു ജോർജ് സഹോദരനാണ്. ഭാര്യ: കാഞ്ഞിരപ്പള്ളി കടമപ്പുഴ ഫാത്തിമ. മക്കൾ: ആൻ ട്രീസ അൽഫോൻസ് (യുകെ), റോസ്മേരി അന്റണി (സൗത്ത് ഇന്ത്യൻ ബാങ്ക്, കൊച്ചി), ലിസ് മരിയ സാബു (എച്ച്ഡിഎഫ്‌സി, തൃശൂർ). മരുമക്കൾ: പ്രവീൺ അൽഫോൻസ് ജോൺ പിട്ടാപ്പള്ളി, ആൻ്റണി ജോസ് കോണിക്കര. സംസ്‌കാരം പിന്നീട്.
