കടുത്തുരുത്തി: കേരളത്തിന്റെ കലാരൂപങ്ങളുടെ ദൃശ്യാവിഷ്‌കാരങ്ങൾ മരങ്ങളിൽ വരച്ചു ചേർത്തു വിനോദ സഞ്ചാരികൾക്ക് വിസ്മയ കാഴ്ചകളൊരുക്കിയിരിക്കുകയാണ് കടുത്തുരുത്തി മാംഗോ മെഡോസ്.

മുപ്പതോളം മരങ്ങളിലാണ് കേരളത്തിന്റെ സംസ്കാരവും കലാരൂപങ്ങളും പൈതൃകവും വിളിച്ചോതുന്ന ചിത്രങ്ങൾ വരച്ചു ചേർത്തിരിക്കുന്നത്. മാംഗോ മെഡോസ് എം ഡി എൻ കെ കുര്യന്റെ ആശയത്തിൽ കലാകാരന്മാരായ നോവൽ രാജ്, അശ്വന്ത്,അഭിനവ് ഉണ്ണി എന്നിവരാണ് മരങ്ങളിൽ ചിത്രങ്ങൾ വരച്ചു ചേർത്തത്. ട്രീ ആർട്ട് എന്ന വ്യത്യസ്ത വിസ്മയ കാഴ്ചയാണ് ഇവിടെയെത്തുന്ന ഓരോ സഞ്ചാരികൾക്കും അനുഭവിക്കാനാകുക.
