കോട്ടയം: പദ്മഭൂഷൺ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നടൻ മമ്മൂട്ടി. രാജ്യം ആദരിക്കുക എന്നതിനേക്കാൾ വലിയൊരു ആദരമില്ലെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു.

8 സംസ്ഥാന പുരസ്കാരങ്ങളും 3 ദേശീയ അവാർഡുകളും സ്വന്തമാക്കിയ മലയാളത്തിന്റെ മെഗാ സ്റ്റാർ മ്മൂട്ടിയെ ഇപ്പോൾ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരിക്കുകയാണ്. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കോട്ടയത്തിനു അഭിമാനനേട്ടം ആണ് സ്വന്തമായിരിക്കുന്നത്. കോട്ടയത്തിന്റെ സ്വന്തമായ മമ്മൂട്ടിക്കും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസിനും ആണ് പത്മ പുരസ്കാരം ലഭിച്ചത്.
