കോട്ടയം: രാജ്യത്തിന്റെ 77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കോട്ടയത്തിന് അഭിമാനനേട്ടം. സുപ്രീം കോടതി ജസ്റ്റിസ് എന്നതിനൊപ്പം സാമൂഹ്യ രാഷ്ട്രീയ മേഖലയിൽ നടത്തിയ ഇടപെടലിനാണ് കോട്ടയം സ്വദേശിയായ ജസ്റ്റിസ് കെ ടി തോമസിന് പുരസ്കാരം ലഭിച്ചത്.

രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്നും ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും ഒപ്പം രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലയിലെ നിരവധിപ്പേർ ആശംസകളറിയിച്ചു വിളിച്ചതായും ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു.
