കോട്ടയം: കാരിത്താസ് ആശുപത്രിയിലെ ജീവനക്കാരുടെ ക്ഷേമത്തിനായി ആശുപത്രി മാനേജ്‍മെന്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഭവന പദ്ധതിയിൽയിൽ താക്കോൽ കൈമാറി. ആദ്യഘട്ട വീടുകളുടെ താക്കോൽ കൈമാറിയതായി ആശുപത്രി ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത് പറഞ്ഞു.

കാരിത്താസ് ആശുപത്രി ജീവനക്കാർക്കായി ഏർപ്പെടുത്തിയ എച്ച്‌എസ്ഡബ്യു ഹെൽത്ത്, സേഫ്റ്റി, വെൽബീയിങ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. സ്വന്തമായി ഭൂമിയുണ്ടായിട്ടും വീടില്ലാതിരുന്ന ജീവനക്കാർക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതി നിരവധി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ബാത്റൂമും അടങ്ങുന്നതാണ് വീട്. പദ്ധതിയിൽ ഉൾപ്പെട്ട പത്ത് വീടുകളിൽ അഞ്ചെണ്ണത്തിന്റെ താക്കോൽ കൈമാറി. മൂന്നെണ്ണത്തിന്റെ പണി അവസാനഘട്ടത്തിലാണ്. രണ്ട് വീടുകളുടെ പണികൾ പുരോഗമിക്കുകയാണെന്നും ഫാ. ഡോ ബിനു കുന്നത്ത് പറഞ്ഞു.
