‘അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം...’ ആകാശത്ത് വട്ടമിട്ട് പറന്ന് ശ്രീകൃഷ്‌ണപ്പരുന്ത്, മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കി അമ്പലപ്പുഴ സംഘത്തിന്റ



എരുമേലി: ശരണമന്ത്രങ്ങളാൽ മുഖരിതമായ എരുമേലിയിൽ ‘അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം...’  എന്ന ഒരേയൊരു വായ്ത്താരികളുമായി മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കി അയ്യപ്പ ഭക്തന്മാർ പെട്ടതുള്ളുകയാണ്. ആകാശത്ത് ശ്രീകൃഷ്‌ണപ്പരുന്ത് വട്ടമിട്ടു പരന്നതോടെ ചരിത്ര പ്രസിദ്ധമായ എരുമേലി പെട്ടതുള്ളലിന് തുടക്കമായിരിക്കുകയാണ്. മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കി അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിച്ചു. 200 പേരെടങ്ങുന്ന അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളലാണ് നടക്കുന്നത്. ആയിരക്കണക്കിനാളുകളാണ് പേട്ടതുള്ളൽ കാണാനായി എരുമേലിയിൽ എത്തിയിരിക്കുന്നത്. സ്വദേശികൾ മാത്രമല്ല അടുത്ത പ്രദേശങ്ങളിൽ നിന്നും ദൂരെ ദേശങ്ങളിൽ നിന്നും നിരവധിയാളുകൾ ഈ ചരിത്ര മുഹൂർത്തത്തിൽ പങ്കാളികളാകാൻ എത്തിയിട്ടുണ്ട്. അമ്പലപ്പുഴ സംഘത്തിന്റെ സമൂഹപെരിയോൻ എൻ ഗോപാലകൃഷണപിള്ളയുടെ നേതൃത്വത്തിൽ കൊച്ചമ്പലത്തിൽ നിന്ന് ആരംഭിച്ച പേട്ടതുള്ളൽ വാവർ പള്ളിയിൽ എത്തുമ്പോൾ ജമാഅത് ഭാരവാഹികൾ സ്വീകരിക്കും. സംഘത്തോടൊപ്പം ജമാഅത് പ്രതിനിധി വലിയമ്പലം വരെ അനുഗമിക്കും.