നിയമസഭാ തെരഞ്ഞെടുപ്പ്: കോട്ടയത്ത് കെ.അനിൽകുമാർ എൽഡിഎഫ് സ്ഥാനാർഥിയായേക്കും.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാർഥിയായി അഡ്വ.കെ അനിൽകുമാർ മത്സരിച്ചേക്കും. ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥും റെജി സക്കറിയയും സാധ്യതാ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ലതിക സുഭാഷിന്റെ പേരും സജീവ പരിഗണനയിലുണ്ട്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ അനില്‍കുമാറിന് തന്നെയാണ് സ്ഥാനാര്‍ഥി നിർണ്ണയ ചർച്ചകളിൽ മുൻ‌തൂക്കം എന്നാണു ലഭ്യമാകുന്ന വിവരങ്ങൾ. കോട്ടയം മണ്ഡലത്തിലെ രാഷ്ട്രീയ-സാമൂഹിക-പാരിസ്ഥിതിക പ്രശനങ്ങളിലെ നിരന്തരമായ ഇടപെടലുകളും പ്രവർത്തനങ്ങളുമാണ് അനിൽകുമാറിന്റെ പേര് ശക്തമായി ഉയർന്നു വരാൻ കാരണമായിരിക്കുന്നത്. അതേസമയം ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥന്റെയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം റെജി സക്കറിയയുടെയും പേരുകളും ഉയർന്നു വന്നിട്ടുണ്ട്. എന്‍സിപി നേതാവ് ലതിക സുഭാഷിന്റെ പേരും ചര്‍ച്ചയിലുണ്ട്.