കോട്ടയം: സ്വകാര്യമേഖലയിൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ കീമോതെറാപ്പി യൂണിറ്റ് കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളോടുകൂടി സജ്ജമാക്കിയ 52 ബെഡഡ് യൂണിറ്റാണ് കാൻസർ ചികിത്സയ്ക്കായി ആരോഗ്യകേരളത്തിന് സമർപ്പിച്ചത്. പുതുതായി പ്രവർത്തനസജ്ജമായ കീമോത്തെറാപ്പി യൂണിറ്റിന്റെ വെഞ്ചരിപ്പ് കർമ്മങ്ങൾ നവംബർ 20 വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് വിജയകരമായി നടത്തപ്പെട്ടു. കോട്ടയം അതിരൂപത അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് നാട മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ വെഞ്ചരിപ്പ് കർമ്മങ്ങൾക്ക് നേതൃത്വം നൽകി. രോഗികൾക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നതിനായി യൂണിറ്റിൽ നിരവധി നൂതന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡെഡിക്കേറ്റഡ് പീഡിയാട്രിക് സോൺ, ഡെഡിക്കേറ്റഡ് ജെറിയാട്രിക് ഫ്രണ്ട്‌ലി കീമോ സോൺ, കീമോ ലോഞ്ച്, കീമോ സ്യൂട്ട് എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ആൻഡ് സിഇഒ ഡോ. ബിനു കുന്നത്ത്, മറ്റ് ജോയിന്റ് ഡയറക്ടർസ്,മെഡിക്കൽ ഡയറക്ടർ ഡോ. ബോബി എൻ. എബ്രഹാം, ഡോ. അജിത് വേണുഗോപാൽ (ചീഫ് ഓപ്പറേഷൻസ് ഓഫീസറും സീനിയർ കൺസൾട്ടന്റുമായ (EM & TC)), കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാരും ഉൾപ്പെടെയുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
സ്വകാര്യമേഖലയിൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ കീമോതെറാപ്പി യൂണിറ്റ് കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു.
