സർക്കാരിനെതിരേ നിയമ പോരാട്ടത്തിലൂടെ ശ്രദ്ധേയരായ സ്വകാര്യബസ് ഉടമയായ റോബിൻ ഗിരീഷും ടൂറിസ്റ്റ് ബസുടമ ബോണി തോമസും തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥ


കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ വേറിട്ട കാഴ്ചകളിലൊന്നാണ് സർക്കാരിനെതിരേ നിയമ പോരാട്ടത്തിലൂടെ ശ്രദ്ധേയരായ സ്വകാര്യബസ് ഉടമയായ റോബിൻ ഗിരീഷും ടൂറിസ്റ്റ് ബസുടമ ബോണി തോമസും തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കുന്നു എന്നത്. പാറയിൽ ബേബി ഗിരീഷ് മേലുകാവ് പഞ്ചായത്ത് എട്ടാം വാർഡിലാണ് സ്വതന്ത്രനായി മത്സരിക്കുക. പൂഞ്ഞാർ വെള്ളൂക്കുന്നേൽ പരവൻപറമ്പിൽ ബോണി തോമസ് പൂഞ്ഞാർ പഞ്ചായത്ത് ഒന്നാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. പെർമിറ്റിന്റെ പേരിൽ സർക്കാരിനോടും മോട്ടോർ വാഹന വകുപ്പിനോടും ഏറ്റുമുട്ടിയ റോബിൻ ബസ് ഉടമയാണ് ബേബി ഗിരീഷ്. കെഎസ്ആർടിസി ബസ് വിനോദയാത്രകൾക്കായി സർവീസ് നടത്തുന്നതിനെതിരേ നിയമ പോരാട്ടം നടത്തുകയാണ് ലിറ്റിൽ കിങ്ഡം ടൂറിസ്റ്റ് ബസുകളുടെ ഉടമ ബോണി തോമസ്. ബസ് വ്യവസായത്തെ സർക്കാർ തകർക്കുന്നുവെന്നാരോപിച്ച് പ്രതിഷേധമുയർത്തിയാണ് ഇരുവരും മത്സരരംഗത്തുള്ളത്. ബസ് വ്യവസായത്തെ സർക്കാർ തകർക്കുന്നുവെന്നാരോപിച്ച് പ്രതിഷേധമുയർത്തിയാണ് ഇരുവരും മത്സരരംഗത്തുള്ളത്. പാർട്ടികളുടെ ഒന്നും പിന്തുണയില്ലാതെയാണ് ഗിരീഷ് മത്സരിക്കുന്നത്. സഹോദരനും ജനവിധി തേടുന്നുണ്ട്.