തിരുവനന്തപുരത്തു നിന്നും ട്രെയിൻ മാർഗം കോട്ടയത്തേക്ക്, അപൂർവ രക്ത ഗ്രൂപ്പ്‌ ആയ ബോംബെ ഗ്രൂപ്പ്‌ ബ്ലഡ് ശ്രീചിത്ര ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോ


കോട്ടയം: അപൂർവ രക്ത ഗ്രൂപ്പ്‌ ആയ ബോംബെ ഗ്രൂപ്പ്‌ ബ്ലഡ് തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു രക്തദാന മേഖലയിൽ പുതിയ ചരിത്രം കുറിച്ചു.

 

 ലോകത്തിലെ ഏറ്റവും അപൂർവ്വമായ രക്ത ഗ്രൂപ്പുകളിലൊന്നാണ് ബോംബെ ബ്ലഡ് ഗ്രൂപ്പ്‌. സാധാരണ പരിശോധനയിൽ 'O' ഗ്രൂപ്പായി തെറ്റിദ്ധരിക്കാമെങ്കിലും H എന്ന ആന്റിജൻ ഇല്ലാത്തതുകൊണ്ട് ഇത് തികച്ചും വ്യത്യസ്തമാണ്. ബോംബെ ബ്ലഡ് ഗ്രൂപ്പുകാർക്ക് മറ്റൊരു ബോംബെ ബ്ലഡ് ഗ്രൂപ്പുകാരനിൽ നിന്ന് മാത്രമേ രക്തം സ്വീകരിക്കാൻ കഴിയൂ.

 

 അടിയന്തര സാഹചര്യങ്ങളിൽ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ ആണ് തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിൽ നിന്നും സ്റ്റോക്ക് ഉണ്ടായിരുന്ന ബോംബെ ഗ്രൂപ്പ്‌ ബ്ലഡ് കോട്ടയം മെഡിക്കൽ കോളേജിലെ രോഗിക്ക് അടിയന്തിരമായി എത്തിച്ചു കൊടുത്തത്. തിരുവനന്തപുരത്ത് നിന്നും ട്രെയിൻ മാർഗം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചുകൊടുക്കുക ആയിരുന്നു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കേരള എക്സ്പ്രസിൽ ടി ടി ഇ ബോംബെ ഗ്രൂപ്പ്‌ ഏറ്റുവാങ്ങുകയും സുരക്ഷിതമായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ വച്ചു കോട്ടയം മെഡിക്കൽ കോളേജ് അധികൃതർക്കു കൈ മാറുകയും ചെയ്തു.