കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയാ പ്രതിസന്ധിയെന്ന മലയാളത്തിലെ പ്രമുഖ വാർത്താ ചാനലിന്റെ വാർത്ത തീർത്തും തെറ്റ് ആണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
കോട്ടയം ന്യൂറോ സർജറി വിഭാഗത്തില്‍ നേരത്തെ 2 ദിവസം മാത്രം നടത്തിയിരുന്ന ശസ്ത്രക്രിയകൾ ഇപ്പോൾ ആഴ്ചയിൽ എല്ലാദിവസവും നടത്തുന്നു. ന്യൂറോ സർജറി വിഭാഗത്തിൽ എല്ലാ തസ്തികകളിലും ഡോക്ടർമാരുണ്ട്. അനസ്തേഷ്യയിൽ അധികം ഡോക്ടർമാരെ എച്ച്.ഡി.എസ്. വഴി നിയമിച്ചിട്ടുണ്ട്.

ഒരുമാസം 120 -130 സർജറികൾ ഈ ഡിപ്പാർട്ട്മെന്‍റില്‍ നടക്കുന്നുണ്ട്. മികച്ച നിലയിൽ പ്രവർത്തിക്കുന്ന വിഭാഗമാണ് കോട്ടയത്തെ ന്യൂറോസർജറി എന്നും വാർത്ത തെറ്റാണ് എന്നും അറിയിച്ചുകൊണ്ട് കോട്ടയത്തെ സൂപ്രണ്ട് ഡോ. ജയകുമാർ ആരോഗ്യ മന്ത്രിക്ക് നൽകിയ മറുപടിയാണിത്. കേരളത്തിന്‍റെ ആരോഗ്യമേഖല തകർച്ചയിൽ എന്ന തരത്തിൽ മാധ്യമങ്ങൾ പടച്ചു വിടുന്ന പലവർത്തകളും വസ്തുതാ വിരുദ്ധമാണെന്നതിന്റെ ഉദാഹരണമാണ് ഇതെന്നും മന്ത്രി പറഞ്ഞു.
