ഈരാറ്റുപേട്ടയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

 

ഈരാറ്റുപേട്ട പനക്കപ്പാലത്ത് വീട്ടിൽ വാടകക്ക് താമസിക്കുന്ന രാമപുരം കൂടപ്പുലം സ്വദേശി കളായ രാധഭാവൻ വിഷ്ണു, ഭാര്യ രശ്മി എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

 

 ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സിങ് സൂപ്രണ്ട് ആണ് രശ്മി. കിടപ്പു മുറിയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് നിന്നും സിറിഞ്ചുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.