കോട്ടയം: കോട്ടയത്ത് മൊബൈല്‍ മോഷണക്കേസില്‍ റെയില്‍വേ പൊലീസ് പിടികൂടിയ പ്രതി ജയില്‍ചാടി.
അസം സ്വദേശി അമിനുള്‍ ഇസ്‌ളാം(ബാബു-20) ആണ് കോട്ടയം ജില്ലാ ജയിലിൽ നിന്നും ജയില്‍ ചാടിയത്. തിങ്കളാഴ്ച മൂന്നുമണിയോടെയാണ് സംഭവം. പ്രതിക്കായി വ്യാപക തെരച്ചില്‍ നടക്കുകയാണ്. ട്രെയിനില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് ഇയാള്‍ അറസ്റ്റിലായത്.
ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് റെയില്‍വേ പൊലീസ് പിടികൂടി കോട്ടയത്ത് എത്തിച്ച ഇയാളെ കോട്ടയം റെയില്‍വേ പൊലീസ് എസ്എച്ച്ഒ റെജി പി ജോസഫ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് ജയിലില്‍ എത്തിച്ചത്.