പാമ്പാടി: കോട്ടയം പാമ്പാടിയിൽ തെരുവുനായ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. സൗത്ത് പാമ്പാടി നെടുകോട്ടുമലയിൽ ആണ് തെരുവ് നായ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റത്.
കുറ്റിക്കൽ സ്വദേശികളായ അനീഷ് കുര്യാക്കോസ്, ജോബി അമ്പാട്ട്, കെ എസ് ചാക്കോ, വിഎസ് മോഹൻ എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അനീഷിന്റെ ചുണ്ട് നായ കടിച്ചു മുറിച്ചു. ചുണ്ടിനും മുഖത്തും കൈക്കും നായയുടെ കടിയേറ്റു. ഇന്ന് ഉച്ചക്ക് രണ്ടിനും നാലിനുമിടയിലാണ് പ്രദേശത്തെ ഭീതിയിലാഴ്ത്തി നായ പരാക്രമം നടത്തിയത്. ജോബി കുര്യാക്കോസിന്റെ കാലിനും ചുണ്ടിനും മുഖത്തും കൈക്കും നായയുടെ കടിയേറ്റു. നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തിയതായാണ് വിവരം. നായക്ക് പേ വിഷബാധയുണ്ടെന്നാണ് കരുതുന്നത്.