അമേരിക്കയിൽ കാർ അപകടത്തിൽ ചങ്ങനാശേരി സ്വദേശിയായ യുവാവ് മരിച്ചു, ഭാര്യക്കും മക്കൾക്കും പരിക്ക്.


ചങ്ങനാശ്ശേരി: അമേരിക്കയിൽ കാർ അപകടത്തിൽ ചങ്ങനാശേരി സ്വദേശിയായ യുവാവ് മരിച്ചു. പറാൽ ചിക്കു മന്ദിറിൽ എം ആർ ര‍‍ഞ്ജിത്തിന്റെ മകൻ ചിക്കു എം രഞ്ജിത്ത് (39) ആണ് മരിച്ചത്. ജൂൺ ഒന്നിനാണ് അപകടം ഉണ്ടായത്. ചിക്കുവും കുടുംബവും സഞ്ചരിച്ച കാറിലേക്ക് അമിതവേഗത്തിലെത്തിയ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ചിക്കുവിന്റെ ഭാര്യ ഇൻഫോസിസ് ഉദ്യോഗസ്ഥയായ രമ്യയ്ക്കും രണ്ടു മക്കൾക്കും പരിക്കേറ്റു. ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അമേരിക്കയിൽ ഫിലാഡൽഫിയായിലാണ് അപകടം ഉണ്ടായത്.