കോട്ടയം: തായ്ലാന്റിൽ നടന്ന 12-ാമത് ഇന്റർനാഷ്ണൽ റൈഫിൾ ആന്റ് പിസ്റ്റൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി കോട്ടയം സ്വദേശി അമൽ അനിൽകുമാർ. രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിച്ച അമൽ അനിൽകുമാർ 3ാം സ്ഥാനവും വെങ്കല മെഡലും നേടിയാണ് വിജയം കരസ്ഥമാക്കിയത്.
ഗോവയിൽ നടന്ന 11-ാമത് ദേശീയ റൈഫിൾ ആന്റ് പിസ്റ്റൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി 2 സ്വർണ്ണ മെഡലുകളും ഒപ്പം തായ്ലാന്റിൽ നടന്ന 12-ാമത് ഇന്റർനാഷ്ണൽ റൈഫിൾ ആന്റ് പിസ്റ്റൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടിയ അമൽ അനിൽകുമറിന് തായ്ലാന്റിൽ നടന്ന ഇന്റർനാഷ്ണൽ റൈഫിൾ ആന്റ് പിസ്റ്റൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ സ്പോൺസർമാരെ കണ്ടെത്താൻ സാധിക്കാഞ്ഞതിനെ തുടർന്ന് വിഷമാവസ്ഥയിലായിരുന്നു.
യാത്ര തന്നെ പ്രതിസന്ധിയിലായ അമലിന്റെ ബുദ്ധിമുട്ടറിഞ്ഞ് ബി ജെ പി കോട്ടയം ജില്ലാക്കമ്മറ്റി അമൽ അനിൽകുമാറിന്റെ തായ്ലന്റ് യാത്രക്ക് അവശ്യമായ ടിക്കറ്റ് ഉൾപ്പടെയുള്ള ക്രമീകരണങ്ങൾ ഒരുക്കി നൽകുകയായിരുന്നു. വെങ്കല മെഡൽ നേടി വിജയം കരസ്ഥമാക്കിയ അമലിനെ ബി ജെ പി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, ജില്ലാ ജനറൽ സെക്രട്ടറി ലാൽ കൃഷ്ണ, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത് കൃഷ്ണൻ എന്നിവർ ചേർന്ന് ആദരിച്ചു.
