പാലാ: പാലാ നഗരത്തെ ആവേശത്തിലാക്കി 'അടിപൊളി ക്രിസ്തുമസ് കരോൾ'. വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ആണ് പാലായിൽ ക്രിസ്മസ് കരോൾ സംഘടിപ്പിച്ചത്.
ക്രിസ്മസ് പാപ്പാമാരും അലങ്കരിച്ച വാഹനങ്ങളും ഗാനങ്ങളുമായി ക്രിസ്മസ് കരോൾ പാലാ നഗരം ചുറ്റി. കരോൾ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനംചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി, യൂത്ത് വിങ്, മരിയസദനം, പാലാ റോട്ടറി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ആണ് ക്രിസ്മസ് കരോൾ സംഘടിപ്പിച്ചത്.
പാലാ ഡിവൈഎസ്‌പി എ ജെ തോമസ് കരോൾ ഫ്ലാഗ് ഓഫ് ചെയ്തു. വക്കച്ചൻ മറ്റത്തിൽ, സന്തോഷ് മരിയ സദനം, ഡോ. ജോസ് കോക്കാട്ട്, വി സി ജോസഫ്, ആൻ്റണി അഗസ്റ്റ്യൻ കുറ്റിയാങ്കൽ, ബൈജു കൊല്ലംപറമ്പിൽ, ജോൺ ദർശന, എബിസൺ ജോസ്, ഫാ. ജോസ് കാക്കല്ലിൻ, എന്നിവർ സംസാരിച്ചു. കുരിശുപള്ളി ജങ്ഷനിൽ ക്രിസ്മസ് കേക്ക് വിതരണംചെയ്ത് കരോൾ സമാപിച്ചു.