ശബരിമല വിമാനത്താവളം: നിര്‍ദിഷ്ട ശബരി വിമാനത്താവള പദ്ധതിയുടെ റണ്‍വേക്കായി എരുമേലി- മണിമല ഗ്രാമപഞ്ചായത്തുകളിലെ ജനവാസമേഖലയില്‍ ഏറ്റെടുക്കുന്നത് 165 ഏക്കര


എരുമേലി: നിര്‍ദിഷ്ട ശബരി വിമാനത്താവള പദ്ധതിയുടെ അതിർത്തി നിർണയം പൂർത്തിയായതായി ഉദ്യോഗസ്ഥർ അറിയിച്ചു. ശബരി വിമാനത്താവള പദ്ധതിയുടെ റണ്‍വേക്കായി എരുമേലി- മണിമല ഗ്രാമപഞ്ചായത്തുകളിലെ ജനവാസമേഖലയില്‍ ഏറ്റെടുക്കുന്നത് 165 ഏക്കര്‍ മാത്രമാണ്. തുടക്കത്തിൽ 307 ഏക്കർ ഏറ്റെടുക്കുന്നതായായിരുന്നു സർക്കാർ നോട്ടിഫിക്കേഷൻ ഇറക്കിയത്. എന്നാൽ പിന്നീടുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ 165 ഏക്കറെ ആവശ്യം വരികയുള്ളു കണ്ടെത്തി. അതിർത്തി നിർണയം പൂർത്തിയായി. എരുമേലി ഗ്രാമപ്പഞ്ചായത്തിലെ ഒഴക്കനാട്, മണിമല പഞ്ചായത്തിലെ ചാരുവേലി പ്രദേശങ്ങള്‍ ബന്ധിപ്പിച്ചാണ് റൺവെ വിഭാവനം ചെയ്തിരിക്കുന്നത്.