വിസ്മയ കാഴ്ചകള്‍ ഒരുക്കി ചൈതന്യ കാര്‍ഷിക മേള! ജനത്തിരക്ക് ഏറുന്നു, താരമായി നീണ്ടൂർ യുവരാജ്!


കോട്ടയം: വിസ്മയ കാഴ്ചകള്‍ ഒരുക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷികമേളയില്‍ ജനത്തിരക്ക് ഏറുന്നു. എണ്ണക്കറുപ്പിൽ ആറടി ഉയരം, 1700 കിലോ തൂക്കം, മേളയിൽ താരമായി മാറിയത് കൂറ്റൻ പോത്തായ നീണ്ടൂർ യുവരാജ്. നവംബർ 20 നു ആരംഭിച്ച മേള 26 നു അവസാനിക്കും. പുരാവസ്തു പ്രദര്‍ശനം, കാര്‍ഷിക വിളപ്രദര്‍ശനം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലാസപ്രദമായ അമ്യൂസ്‌മെന്റ് പാര്‍ക്ക്, വിസ്മയവും കൗതുകവും നിറയ്ക്കുന്ന പക്ഷിമൃഗാദികളെ ക്രമീകരിച്ചുകൊണ്ടുള്ള  പെറ്റ് ഷോ, കലാസന്ധ്യകള്‍, പ്രദര്‍ശന വിപണന സ്റ്റോളുകള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശനം, വെഹിക്കിള്‍ എക്‌സ്‌പോ തുടങ്ങിവ കാണുന്നതിനായി ആയിരക്കണക്കിന് ആളുകളാണ് മേളാങ്കണത്തില്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത്.