സാമ്പത്തിക തട്ടിപ്പ്: റോബിൻ ബസ് ഉടമ ബേബി ഗിരീഷ് അറസ്റ്റിൽ.


പാലാ: സാമ്പത്തിക തട്ടിപ്പ് കേസിൽ റോബിൻ ബസ് ഉടമ ബേബി ഗിരീഷിനെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചക്ക് ഒന്നരയോടെ ഈരാറ്റുപേട്ട ഇടമറുകിലേ വീട്ടിൽ എത്തിയാണ് ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. 2012ൽ കൊച്ചിയിൽ റജിസ്റ്റർ ചെയ്ത ചെക്ക് കേസുമായി ബന്ധപ്പെട്ട് ആണ് പാലാ പോലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും. ലോറിയുടെ ഫിനാൻസുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസിലാണ് അറസ്റ്റ്. ചെക്ക് കേസിലുള്ള വാറന്റിന്റെ കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റ്. ആരുടെ പ്രതികാര നടപടിയാണേലും മുന്നോട്ട് പോകട്ടെ എന്നും ബേബി ഗിരീഷിനെ ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ജനമിതെല്ലാം കാണുന്നുണ്ടെന്നും ഭാര്യ പറഞ്ഞു.