ജില്ലാതല കേരളോത്സവം: കായികമേളയ്ക്ക് തുടക്കമായി.

കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന  കേരളോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല കായിക മേളയ്ക്ക് തുടക്കമായി. കായിക മേളയുടെ ഉദ്ഘാടനം നാട്ടകം സർക്കാർ കോളേജിൽ ഫുട്‌ബോൾ മത്സരം കിക്കോഫ് ചെയ്തു കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. കായിക മേള ഇന്നും തുടരും. അത്ലറ്റിക്‌സ് മത്സരങ്ങൾ സി.എം.എസ്. കോളേജ് ഗ്രൗണ്ടിലും ബാസ്‌ക്കറ്റ് ബോൾ, ഷട്ടിൽ ബാഡ്മിന്റൺ, കളരിപ്പയറ്റ്, ചെസ് എന്നിവ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലും നീന്തൽ മത്സരങ്ങൾ പുല്ലരിക്കുന്ന് കെ.ജി.എസ് ക്ലബ്ബിലും ക്രിക്കറ്റ് നെഹ്റു സ്റ്റേഡിയത്തിലുമാണ് നടന്നത്.