എം.ജി യൂണിവേഴ്‌സിറ്റി എം.എസ്‌.സി മാത്തമാറ്റിക്സിൽ മൂന്നും നാലും റാങ്കുകൾ കരസ്ഥമാക്കി കോട്ടയം സ്വദേശിനികളായ ഇരട്ട സഹോദരിമാർ.


കോട്ടയം: എം.ജി യൂണിവേഴ്‌സിറ്റി എം.എസ്‌.സി മാത്തമാറ്റിക്സിൽ മൂന്നും നാലും റാങ്കുകൾ കരസ്ഥമാക്കി കോട്ടയം സ്വദേശിനികളായ ഇരട്ട സഹോദരിമാർ. പുതുപ്പള്ളി തൃകോതമംഗലം പോട്ടക്കാവയലിൽ കുന്നത്തേട്ടു തോമസിന്റെയും സുനിലയുടെയും മക്കളായ ബിനിറ്റ് മറിയ തോമസും ബിറ്റൂ എൽസ തോമസും ആണ് റാങ്ക് തിളക്കത്തിൽ കോട്ടയത്തിനു അഭിമാനമായിരിക്കുന്നത്. എം.എസ്‌.സി മാത്തമാറ്റിക്സിൽ ബിനിറ്റ് മൂന്നാം റാങ്കും ബിറ്റൂ നാലാം റാങ്കും കരസ്ഥമാക്കി.