കോട്ടയം: മനുഷ്യ ശരീരവും അതിനുള്ളിലെ ശാസ്ത്രവും ഒപ്പം വൈദ്യശാസ്ത്ര രംഗത്തെ നൂതനമായ സംവിധാനങ്ങൾ ഉൾപ്പെടെ കൗതുകകരമായ നിരവധി ആശയങ്ങളുടെ പ്രദർശനവുമായി ഓൾ ഇന്ത്യ മെഡിക്കൽ എക്സിബിഷനായ മെഡക്സ് ഒക്ടോബർ 26 മുതൽ നവംബർ 12 വരെ കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും. നീണ്ട എട്ടു വർഷത്തെ ഇടവേളക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ ഓൾ ഇന്ത്യ മെഡിക്കൽ എക്സിബിഷനായ മെഡക്സ് നടത്തപ്പെടുന്നത്. മെഡിക്കൽ എക്സിബിഷന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ പൂർവവിദ്യാർത്ഥിയായ മുഹമ്മദ് അസ്‌ലം (2017 ബാച്ച് ) ആണ് ലോഗോ തയാറാക്കിയത്. സ്റ്റുഡന്റസ് യൂണിയന്റെയും കോളേജ് അധികൃതരുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ എക്സിബിഷനിൽ വൈദ്യശാസ്ത്ര രംഗത്തെ നൂതനമായ സംവിധാനങ്ങൾ ഉൾപ്പെടെ കൗതുകകരമായ നിരവധി ആശയങ്ങൾ പ്രദർശിപ്പിക്കപെടും. മനുഷ്യ ശരീരവും അതിനുള്ളിലെ ശാസ്ത്രവും, വിജ്ഞാനവുമെല്ലാം ഒന്നിച്ച് ചേർത്ത് വ്യത്യസ്തമായ കാഴ്ച ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കോട്ടയം മെഡിക്കൽ കോളേജ്.
