തെരഞ്ഞെടുപ്പു കമ്മിഷന്റെ സ്വീപ് പരിപാടിയുടെ ഭാഗമായാണ് വോട്ട് ചെയ്യാൻ എത്തുന്ന മാതാപിതാക്കൾക്കൊപ്പം വരുന്ന കുട്ടികൾക്ക് ബൂത്തുകളിൽ ചെറുധാന്യങ്ങൾ അടങ്ങി


പുതുപ്പള്ളി: തെരഞ്ഞെടുപ്പു കമ്മിഷന്റെ സ്വീപ് പരിപാടിയുടെ ഭാഗമായാണ് വോട്ട് ചെയ്യാൻ എത്തുന്ന മാതാപിതാക്കൾക്കൊപ്പം വരുന്ന കുട്ടികൾക്ക് ബൂത്തുകളിൽ ചെറുധാന്യങ്ങൾ അടങ്ങിയ പലഹാരങ്ങൾ നൽകി. പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി മീനടം പഞ്ചായത്ത് ഓഫീസിലെ പോളിംഗ് ബൂത്തിൽ വോട്ടുചെയ്യാനെത്തിയ രക്ഷിതാവിനൊപ്പം വന്ന കുട്ടിക്ക്‌ തെരഞ്ഞെടുപ്പ് പോലീസ് നിരീക്ഷകൻ ഹർഷവർധൻ രാജു ചെറുധാന്യ കിറ്റ് വിതരണം ചെയ്തു. തെരഞ്ഞെടുപ്പു കമ്മിഷന്റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം) പരിപാടിയുടെ ഭാഗമായാണ് വോട്ട് ചെയ്യാൻ എത്തുന്ന മാതാപിതാക്കൾക്കൊപ്പം വരുന്ന കുട്ടികൾക്ക് ബൂത്തുകളിൽ ചെറുധാന്യങ്ങൾ അടങ്ങിയ പലഹാരങ്ങൾ നൽകുന്നത്‌. റാഗി കുക്കീസ്, ഡ്രൈ ഫ്രൂട്ട്, നട്‌സ് ഇവയാണ് കുട്ടികൾക്ക് നൽകുന്നത്. 12 വയസിനു താഴെയുള്ള കുട്ടികൾക്കാണ് ഇവ വിതരണം ചെയ്യുന്നത്. എൻ.എസ്.എസ്. വോളന്റിയേഴ്‌സ്/ അങ്കണവാടി പ്രവർത്തകർ ആണ് ഇവ വിതരണം ചെയ്യുന്നത്. ഐക്യരാഷ്ട്ര സംഘടന 2023 നെ രാജ്യാന്തര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.