പുതുപ്പള്ളിയിൽ വോട്ടിങ് പുരോഗമിക്കുന്നു, കനത്ത മഴയിലും വോട്ടർമാരുടെ നീണ്ട നിര.


പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടിങ് ആരംഭിച്ചു 5 മണിക്കൂർ പിന്നിടുമ്പോൾ വോട്ടർമാരുടെ നീണ്ട നിരയാണ് ഓരോ ബൂത്തുകളിലും കാണാനാകുന്നത്. ഉച്ചവരെ തെളിഞ്ഞു നിന്ന കാലാവസ്ഥ 12 മണിയോടെ മഴയ്ക്ക് വഴി മാറുകയായിരുന്നു. പുതുപ്പള്ളിയിൽ നിലവിൽ കനത്ത മഴയാണ്. പുതുപ്പള്ളിയിൽ ഇതുവരെ 39.79 ശതമാനം വോട്ട് പോൾ ചെയ്തു. 70204 വോട്ടുകളിലാണ് ആകെ പോൾ ചെയ്തിരിക്കുന്നത്. ഇതിൽ പുരുഷന്മാർ: 35919 വോട്ടുകളും സ്ത്രീകൾ: 34284 വോട്ടുകളും ട്രാൻസ്ജെൻഡർ: 1 വോട്ടും എന്നിങ്ങനെയാണ് കണക്കുകൾ. രാവിലെ മുതൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നതിനാൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു കാണാനായത്. മഴ ആരംഭിച്ചതോടെ ഉച്ചക് ശേഷം വോട്ടിങ് ശതമാനം കുറയാൻ സാധ്യതയുണ്ട്.