വികസനത്തിന് എന്താണ് പുതുപ്പള്ളിയിൽ ട്രാക്ക് റെക്കോഡുള്ളത്? നവകേരളത്തിനൊപ്പം കുതിക്കാൻ പുതുപ്പള്ളിയിൽ മാറ്റം അനിവാര്യമാണ്, പുതുപ്പള്ളിയിലേത് രാഷ്ട്രീയ


പുതുപ്പള്ളി: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ശക്തമായ പ്രചാരണത്തിൽ മുൻപിലാണ് എൽ ഡി എഫ്. സ്ഥാനാർഥി പ്രഖ്യാപനം വന്നത് മുതൽ മണ്ഡലത്തിലെ മേഖലകളിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി കഴിഞ്ഞിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ജെയിക് സി തോമസാണ്. മണ്ഡലത്തിലെ കഴിഞ്ഞ 50 വർഷത്തിലധികമായുള്ള വികസന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽ ഡി എഫ് പ്രചാരണ രംഗത്ത് സജീവമാകുന്നത്. മണ്ഡലത്തിലെ വികസനം ചർച്ച ചെയ്യാൻ എൽ ഡി എഫ് സ്ഥാനാർഥി ജെയിക് സി തോമസ് യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മാനെ വെല്ലുവിളിച്ചിരുന്നു. പുതുപ്പള്ളി മണ്ഡലത്തിൽ ഇത് മൂന്നാം തവണയായാണ് ജെയിക് മത്സരിക്കുന്നത്. കഴിഞ്ഞ രണ്ടു തവണ ഉമ്മൻ ചാണ്ടിക്കെതിരെയായിരുന്ന മത്‌സരം. കഴിഞ്ഞ 50 വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട മണ്ഡലം തിരിച്ചു പിടിക്കാനുള്ള അഭിമാന പോരാട്ടം കൂടിയാണ് എൽ ഡി എഫ് ഈ തെരഞ്ഞെടുപ്പിൽ നടത്തുന്നത്. വികസനത്തിന് എന്താണ് പുതുപ്പള്ളിയിൽ ട്രാക്ക് റെക്കോഡുള്ളത് എന്നും നവകേരളത്തിനൊപ്പം കുതിക്കാൻ പുതുപ്പള്ളിയിൽ മാറ്റം അനിവാര്യമാണ് എന്നും ജെയിക് പറഞ്ഞു. വൈകാരികതയല്ല ജീവൽ പ്രശ്നങ്ങളും വികസന പ്രശ്നങ്ങളുമാണ് പുതുപ്പള്ളിയിൽ ചർച്ച ചെയ്യേണ്ടത്. നാടിന്റെ വികസനം എന്ന സ്വപ്‌നം പൂർത്തീകരിക്കേണ്ടതുണ്ട്. നവകേരളത്തിനൊപ്പം കുതിക്കാൻ പുതുപ്പള്ളിയിൽ മാറ്റം അനിവാര്യമാണ്. മാറ്റത്തിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം ജനങ്ങൾ നിൽക്കുമെന്നും ജെയ്ക്ക് പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിന്റെ ഉപതെരഞ്ഞെടുപ്പ് ചുമതലയുള്ളത് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവനാണു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പോരാട്ടത്തിനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ ആറും ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണെന്നുള്ളത് സ്ഥാനാർത്ഥിക്കും ഒപ്പം പാർട്ടിക്കും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. 2016 ലും 2021 ലും ഉമ്മൻ ചാണ്ടിയുടെ എതിരാളിയായി ജെയിക് മത്സരിച്ചിരുന്നു. 2021 ലെ തെരഞ്ഞെടുപ്പില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം മൂന്നില്‍ ഒന്നായി കുറയ്ക്കാന്‍ ജെയ്കിന് ക‍ഴിഞ്ഞിരുന്നു. പുതുപ്പള്ളിയിൽ അസാധാരണ സ്വീകാര്യതയും ജനപിന്തുണയും ലഭിക്കുന്നുണ്ടെന്ന് ജെയ്ക് സി തോമസ്.