സ്വാതന്ത്ര്യദിനാഘോഷം: കോട്ടയത്ത് മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി.


കോട്ടയം: കോട്ടയം ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ദേശീയപതാക ഉയർത്തി. തുടർന്ന് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നൽകി. മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി, ജില്ലാ പോലീസ് മേധാവി കെ കാർത്തിക് എന്നിവർ പ്ലറ്റൂണുകളുടെ അഭിവാദ്യം സ്വീകരിച്ചു. 27 പ്ലാറ്റൂണുകളാണ് ജില്ലാതല പരേഡിൽ പങ്കെടുത്തത്.