കോട്ടയത്ത് ചെണ്ട് മല്ലി പൂ കൃഷിയിൽ വെന്നിക്കൊടി പാറിച്ച് യുവകർഷകനും കുടുംബവും.


കോട്ടയം: കോട്ടയത്ത് ചെണ്ട് മല്ലി പൂ കൃഷിയിൽ വെന്നിക്കൊടി പാറിച്ച് യുവകർഷകനും കുടുംബവും. കോട്ടയം വൈക്കം കല്ലറ മുണ്ടാറിലാണ്‌ ദൃശ്യാ മനോഹര കാഴ്ചയൊരുക്കി ബന്ദിപ്പൂക്കൾ വിടർന്നു നിൽക്കുന്നത്. ബിനു മോഹൻ, ഭാര്യ സറീന, മകൾ അയന എന്നിവരാണ് ഈ വലിയ ഉദ്യമത്തിന് പിന്നിലുള്ളത്. നെൽകൃഷിയും,കപ്പയും,ചീരയും,പയറും തുടങ്ങിയ കൃഷികളോടൊപ്പം ഒരു പരീക്ഷണം എന്ന നിലയിൽ ആരംഭിച്ച പൂ കൃഷിയിലെ  പൂക്കൾ വിളവെടുപ്പിന് പാകമായി നിൽക്കുന്നത് മുണ്ടാറിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. ഈ മനോഹാരിത കാണുവാനും പൂക്കൾ വാങ്ങുന്നതിനുമായി നിരവധി ആളുകളാണ് മുണ്ടാറിൽ എത്തുന്നത്. കൃഷിയോടുള്ള അതിയായ ആഗ്രഹം മൂലം കാർഷിക വൃത്തിയിലെത്തിയ ബിനു മോഹന് കല്ലറ പഞ്ചായത്തിലെ ഈ വർഷത്തെ മികച്ച യുവകർഷകനുള്ള അവാർഡ് ലഭിക്കുകയുണ്ടായി. തന്റെ പ്രവർത്തനങ്ങൾക്ക് താങ്ങായി ഭാര്യ ശ്രീനയും മകൾ അയനയും എപ്പോഴും കൂടെയുണ്ട്. ഏഴാം ക്ലാസ് വിദ്യാർഥിനിയായ അയന കല്ലറ സെന്റ്.തോമസ് ഹൈസ്‌കൂൾന്റെ കുട്ടികർഷകയാണ്. സ്‌കൂളിലെ അധ്യാപകരും കഴിഞ്ഞ ദിവസം ഇവരുടെ ബന്ദിപ്പൂ തോട്ടം സന്ദർശിച്ചിരുന്നു.