കോട്ടയം: മധ്യ തിരുവിതാംകൂറിലെ ആദ്യത്തെ കാൻസർ ക്രൂസെയിഡ് സെന്റർ എൻ.സി.ഡി ക്ലിനിക്ക് കാരിത്താസ് ഹോസ്‌പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിൽ ഞായറാഴ്ച സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
കാരിത്താസ് ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാഴിക്കാടൻ എം.പി, ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, ഐ ആർ ഐ എ കേരള പ്രസിഡന്റ് ഡോ. അമൽ ആന്റണി, ബി ഐ എസ് ഐ സെക്രട്ടറി ഡോ. വർഷ ഹരിദാസ്, ഐ ആർ ഐ എ കോട്ടയം സിറ്റി ചാപ്റ്റർ പ്രസിഡന്റ് ഡോ. ജോസ് കൊക്കാട്ട്, കുടുംബശ്രീ കോട്ടയം ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ ദിവാകരൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
പ്രിവന്റീവ് റേഡിയോളജി ഐ ആർ ഐ എ നാഷണൽ കോഡിനേറ്റർ ഡോ. റിജോ മാത്യു സ്വാഗതവും കാരിത്താസ് ജോയിന്റ് ഡയറക്ടർ ഫാ. ജോയിസ് നന്ദിക്കുന്നേൽ നന്ദിയും അറിയിച്ചു.