മലയാള ദിനാഘോഷവും ഭരണഭാഷ വാരാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനവും കളക്ട്രേറ്റിൽ നടന്നു.


കോട്ടയം: മലയാള ദിനാഘോഷവും ഭരണഭാഷ വാരാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനവും കളക്ട്രേറ്റിൽ നടന്നു. 

സഹകരണ -സാംസ്കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത കവിയും സാഹിത്യ അക്കാദമി പ്രസിഡൻ്റുമായ സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. 

ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്നാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്.