പൊൻകുന്നത്ത് പഞ്ചറായ ടയർ മാറ്റിയിടുന്നതിനിടയിൽ ജാക്കി തെന്നി പിക്കപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം.


പൊൻകുന്നം: പൊൻകുന്നത്ത് പഞ്ചറായ ടയർ മാറ്റിയിടുന്നതിനിടയിൽ ജാക്കി തെന്നി പിക്കപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം. പൊൻകുന്നം തോണിപ്പാറ സ്വദേശി അഫ്സൽ (25) ആണ് മരിച്ചത്. പച്ചക്കറിയുമായി എത്തിയ പിക്ക് അപ്പ് വാനിന്റെ ടയർ പഞ്ചർ ആയതിനെ തുടർന്ന് പൊൻകുന്നം ശാന്തി ആശുപത്രിക്ക് സമീപം അഫ്സൽ ടയർ മാറിയിടുന്നതിനിടെയാണ് അപകടം ഉണ്ടായത്. ജാക്കി തെന്നിയതിനെ തുടർന്ന് അഫ്സലിന്റെ മുകളിലേക്ക് വാഹനം മറിയുകയായിരുന്നു. അപകടം കണ്ട് ഓടിയെത്തിയവർ അഫ്സലിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.