കാൽമുട്ടുകൾക്ക് തേയ്മാനം സംഭവിച്ച രോഗിയുടെ 2 കാൽമുട്ടുകളും ഒരേസമയം മാറ്റി വെച്ചു ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മണർകാട് സെന്റ് മേരീസ് ഹോസ്പിറ്റൽ


മണർകാട്: കാൽമുട്ടുകൾക്ക് തേയ്മാനം സംഭവിച്ച രോഗിയുടെ 2 കാൽമുട്ടുകളും ഒരേസമയം മാറ്റി വെച്ചു ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മണർകാട് സെന്റ് മേരീസ് ഹോസ്പിറ്റൽ.

2 കാൽമുട്ടുകൾക്കും തേയ്മാനം സംഭവിച്ച 61 വയസ്സ് പ്രായമുള്ള രോഗിയുടെ കാൽമുട്ടുകളാണ് ഒരേസമയം മാറ്റി വെച്ചത്. ശസ്ത്രക്രിയക്ക് മണർകാട് ഹോസ്പിറ്റൽ ഓർത്തോപീഡിക്ക് മേധാവി ഡോ.ഗണേഷ് കുമാർ,ഡോ.ജിജോ ജോസ് അനസ്തീഷ്യ വിഭാഗം ഡോ.സന്തോഷ് സക്കറിയ തുടങ്ങിയവർ നേതൃത്വം നൽകി.