കോട്ടയം ജില്ലയിൽ 84201 പേർ കോവിഡ് പ്രതിരോധ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചു.


കോട്ടയം: കോട്ടയം ജില്ലയിൽ 84201 പേർ കോവിഡ് പ്രതിരോധ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചു. ഞായറാഴ്ച വരെയുള്ള ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരമുള്ള കണക്കുകളാണിത്. അതേസമയം കോട്ടയം ജില്ലയിലെ ആകെ കോവിഡ് വാക്സിനേഷൻ മുപ്പത്തി ഒന്ന് ലക്ഷം കടന്നു. ഒന്നാം ഡോസും രണ്ടാം ഡോസ് വാക്സിനും കരുതൽ ഡോസ് വാക്സിനുമുൾപ്പടെയുള്ള കണക്കാണിത്. കോവീഷീൽഡ്‌, കോവാക്സിൻ കോവിഡ് പ്രതിരോധ വാക്സിനുകളിലായി ജില്ലയിൽ 1622232 പേർ ഒന്നാം ഡോസ് വാക്സിനും 1420785 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.