തിരുവനന്തപുരം: ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത നിലനിൽക്കുന്നതിനാൽ കേരളത്തിൽ ഇടി മിന്നലൊടു കൂടിയ മഴ അടുത്ത 5 ദിവസം വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രിൽ 6 ഓടെ തെക്കൻ ആൻഡാമാൻ കടലിലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ്പടെ ഉച്ചക്ക് ശേഷം ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കുന്നുണ്ട്.
ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത: കേരളത്തിൽ ഇടി മിന്നലൊടു കൂടിയ മഴ അടുത്ത 5 ദിവസം വരെ തുടരും.