കോട്ടയം വാകത്താനത്ത് മദ്യപസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു.


കോട്ടയം: കോട്ടയം വാകത്താനത്ത് മദ്യപസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു. പാത്താമുട്ടം എൻജിനീയറിങ് കോളേജിലെ ജീവനക്കാരനായ  പാത്താമുട്ടം സ്വദേശി കുഴിയാത്ത് ജിനു വർഗീസ്( 40) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രിയാണ് സംഭവം. ബാറിൽ നിന്നും മദ്യപിച്ച ശേഷം പുറത്തിറങ്ങിയ യുവാക്കളുടെ രണ്ട സംഘങ്ങൾ തമ്മിൽ തർക്കമുണ്ടാകുകയും ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. ആക്രമണത്തിൽ തലക്ക് അടിയേറ്റ ജിനുവിനെ കൂടെ ഉണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ ലിൻസി, മക്കൾ ജയ്ഡൻ, ജിയോൻ.