ചങ്ങനാശേരി: ചങ്ങനാശ്ശേരി-വാഴൂർ റോഡിൽ നിർത്തിയിട്ട ബസ്സിലേക്ക് കാർ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ കാർ യാത്രികരായ 2 പേർക്ക് പരിക്ക്. ചങ്ങനാശ്ശേരി-വാഴൂർ റോഡിൽ കൂത്രപ്പള്ളി തറേപ്പടിയിൽ വച്ച് ആണ് അപകടം ഉണ്ടായത്.
ബസ് സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റിയിറക്കുന്നതിനായി നിർത്തിയിട്ട ബസ്സിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. കറുകച്ചാൽ ഭാഗത്തുനിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലേക്കാണ് ചങ്ങനാശേരി ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണം വിട്ടു ഇടിച്ചു കയറിയത്.
ബസിനു പിന്നാലെയെത്തിയ കാർ ബസിനെ മറികടക്കുന്നതിനിടെയാണ് എതിരെയെത്തിയ കാർ നിയന്ത്രണംവിട്ടു ബസിലേക്ക് ഇടിച്ചു കയറിയത് എന്നാണു നാട്ടുകാർ പറയുന്നത്. അപകടത്തിൽ കാറിന്റെയും ബസിന്റെയും മുൻഭാഗം പൂർണ്ണമായും തകർന്നു. ക്രെയിൻ എത്തിച്ചാണ് വാഹനങ്ങൾ റോഡിൽ നിന്നും അറിയാത്ത. അപകടത്തെ തുടർന്ന് ചങ്ങനാശ്ശേരി-വാഴൂർ റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.