കോട്ടയം: കോട്ടയത്തിന്റെ പ്രിയതാരം ഭാമ ഇൻസ്റാഗ്രാമിൽപങ്കുവെച്ച ജിം ഫോട്ടോസ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയിൽ വീണ്ടും സജീവമാകാനൊരുങ്ങുകയാണോ എന്ന ചോദ്യമാണ് താരത്തെ സ്നേഹിക്കുന്നവർക്കും താരത്തിന്റെ തിരിച്ചു വരവ് ആഗ്രഹിക്കുന്നവരും ചോദിക്കുന്നത്.
നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയ താരമായിരുന്നു ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര അഭിനയ രംഗത്തേക്ക് കടന്നു വന്ന താരത്തിന് ചിത്രം നേടിക്കൊടുത്തത് വലിയ സ്വീകാര്യതയാണ്. തുടർന്ന് നിരവധി മലയാള ചിത്രങ്ങളിൽ നിരവധി കഥാപാത്രങ്ങൾക്ക് ഭാമ ജീവൻ പകർന്നു നൽകി. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയാവുകയും പിന്നീട് തന്റെ ചിത്രത്തിൽ അവസരം നൽകുകയും ചെയ്യുകയായിരുന്നു.
താരത്തിന്റെ തിരിച്ചു വരവ് ഇപ്പോഴും മലയാളി പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്. കോട്ടയം മണർകാട് സ്വദേശിനിയായ താരത്തിന്റെ തിരിച്ചു വരവാണോ ചിത്രങ്ങൾ പകർന്നു നൽകുന്ന സന്ദേശം എന്ന സംശയത്തിലാണ് ആരാധകർ. വിവാഹത്തിന് 2 വർഷം മുമ്പ് തന്നെ ഭാമ സിനിമയിൽ നിന്ന് വിട്ടുനിന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ അത്ര ആക്റ്റീവല്ലാത്ത താരത്തിന്റെ ഈ ചിത്രം സിനിമിയിലേക്കുള്ള തിരിച്ചു വരവായിട്ടാണ് ആരാധകർ കാണുന്നത്. ഒരു വയസ്സുകാരി മകൾ ഗൗരിയുടെ പിറന്നാൾ ആഘോഷമാക്കി മാറ്റിയിരുന്നു ഭാമയും കുടുംബവും . ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഭാമ ഇൻസ്റാഗ്രാമിലും യൂട്യൂബ് ചാനലിലും പങ്കുവെച്ചിരുന്നു. ഇപ്പോൾ വർക്ക് ഔട്ടിന് ശേഷമുള്ള ജിം ഫോട്ടോസ് ആണ് താരം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ മാറ്റം സിനിമയിൽ വീണ്ടും സജീവമായി തിരിച്ചു വരാനാണെന്നാണ് ആരാധകർ കരുതുന്നത്.