മണർകാട്: പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ പൊന്നു വിളയിച്ചു മണർകാട് സ്വദേശിനി. മണർകാട് മാലം തുരുത്തിയിൽ മനോജിൻ്റെ ഭാര്യ മിനി മനോജ് ആണ് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ തിരികെയെത്തി തുരുത്തിപ്പടിയിൽ തൻ്റെ ഒരേക്കർ പാടത്ത് നെല്ല് വിളയിച്ചിരിക്കുന്നത്.
നെൽകൃഷിയുടെ വിളവെടുപ്പ് മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു കെ സി നിർവ്വഹിച്ചു. പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ തിരികെയെത്തിയ മിനി സ്വന്തമായി ഫ്ലവർ മില്ലും വിവിധ പല വ്യജ്ഞനങ്ങളുടെ വിതരണവും നടത്തുന്നുണ്ട്. ഇത്തരത്തിൽ വനിതകളുടെ പ്രവർത്തനങ്ങൾ നാടിനു മാതൃകയും അഭിമാനവുമാണെന്നു മണർകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു കെ സി പറഞ്ഞു.
പ്രതികൂല കാലാവസ്ഥയിലും നെൽ കൃഷിയിൽ വിജയം നേടിയ മിനിയെ കർഷകസംഘത്തിന്റെയും കർഷക തൊഴിലാളി യൂണിന്റെയും നേതൃത്വത്തിൽ ആദരിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു തോമസ് മിനി മനോജിനെ പൊന്നാട അണിയിച്ചു ആദരിച്ചു.