ഏപ്രിൽ മാസത്തിൽ വേനൽ മഴ കൂടും: കേരളത്തിൽ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്.


കോട്ടയം: കേരളത്തിൽ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കോട്ടയമുൾപ്പടെയുള്ള ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിലായി ഒറ്റപ്പെട്ട ശക്തമായ മഴയാണ് ലഭിക്കുന്നത്.

ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്. അതേസമയം ഏപ്രിൽ മാസത്തിൽ വേനൽ മഴ കൂടുമെന്നും ചൂട് കുറയുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏപ്രിൽ മാസത്തിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഏപ്രിൽ മാസത്തിൽ സാധാരണ ലഭിക്കേണ്ട ശരാശരി മഴയുടെ അളവ് 105.1 mm ആണ്. മാർച്ച്‌ മാസത്തിൽ വേനൽ മഴ 45 ശതമാനം അധികം ലഭിച്ചു. പകൽ താപനില പൊതുവെ സാധാരണയെക്കാൾ കുറവ് അനുഭവപ്പെടാനും കുറഞ്ഞ താപനിലയിൽ സാധാരണ നിലയിൽ അനുഭവപ്പെടാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.