ഉഴവൂർ: ഉഴവൂർ ഗ്രാമപഞ്ചായത്ത് പദ്ധതി നിര്‍വഹണത്തിലും നികുതി പിരിവിലും 100 ശതമാനം എന്ന ലക്ഷ്യം കൈവരികച്ചതായി പ്രസിഡന്റ് ജോണീസ് പി സ്റ്റീഫൻ പറഞ്ഞു.
പൊതു വിഭാഗം ജനറല്‍, പട്ടികജാതി വിഭാഗം, പട്ടികവർഗം വിഭാഗം എന്നി ഫണ്ടിനങ്ങളില്‍ ഓരോന്നിനും 100 ശതമാനം ലക്ഷ്യം കൈവരിക്കുവാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നു ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.