പുതുപ്പള്ളി: പുതുപ്പള്ളി ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന കീഴാറ്റൂർ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ ഇരവിനെല്ലൂർ കാളിമലയിൽ വാട്ടർടാങ്ക് നിർമ്മിക്കുന്നതിനായി വിട്ടു നൽകിയ 10 സെന്റ് സ്ഥലത്തിന്റെ ആധാരം രജിസ്റ്റർ ചെയ്തു.
വാട്ടർടാങ്ക് നിർമ്മിക്കുന്നതിനായി ഷാജി എബ്രഹാം കൊല്ലംപറമ്പിൽ വിട്ടു നൽകിയ സ്ഥലം കഴിഞ്ഞ 8 മാസക്കാലത്തെ വളരെ സങ്കീർണമായ നടപടി പ്രക്രിയയിലൂടെയാണ് മാർച്ച് മാസം ഇരുപത്തിനാലാം തീയതി രജിസ്റ്റർ ചെയ്യുവാൻ സാധിച്ചതിന്നു പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ പറഞ്ഞു. കോട്ടയം ജില്ലാ കളക്ടർ, കോട്ടയം തഹസിൽദാർ, കോട്ടയം ഡെപ്യൂട്ടി തഹസിൽദാർ, ഡിഡിപി, ജില്ലാ ഗവണ്മെന്റ് പ്ലീഡർ, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ, പുതുപ്പള്ളി വില്ലേജ് ഓഫീസർ തുടങ്ങി നിരവധിപ്പേരുടെ സഹായ സഹകരണത്താലാണ് നടപടികൾ പൂർത്തീകരിക്കാനായതെന്നു പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഗ്രാമപഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടക്കം നിരവധി പേർ പ്രവർത്തനങ്ങൾക്കൊപ്പമുണ്ടായിരുന്നു എന്ന് പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ പറഞ്ഞു.