കോട്ടയത്ത് യുവതിയെ ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ, ശാരീരിക പീഡനം ഏറ്റിരുന്നതായി പരാതി.


കോട്ടയം: കോട്ടയത്ത് യുവതിയെ ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മണർകാട് മാലം ചിറയിൽ ബിനുവിന്റെ ഭാര്യ അർച്ചന രാജ്(24) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടയാണ് സംഭവം.

ഏറെ നേരമായിട്ടും അർച്ചനയെ കാണാഞ്ഞതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകി. മകൾക്ക് ശാരീരിക പീഡനം ഏറ്റിരുന്നതായും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.

ബന്ധുവീട്ടിലെ ചടങ്ങിന് പോകുന്നതുമായ ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.അർച്ചനയുടെ ഡയറിക്കുറിപ്പുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒന്നര വയസ്സുള്ള ഹൃതികയാണ് അർച്ചനയുടെ മകൾ.