കേരളത്തിന് വേണ്ടത് കെ-റെയിൽ അല്ല, കെ-കാൻസർ സെന്ററാണ്, പൊൻകുന്നം സ്വദേശിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു.


പൊൻകുന്നം: കേരളത്തിന് വേണ്ടത് കെ-റെയിൽ അല്ല, കെ-കാൻസർ സെന്ററാണ് വേണ്ടതെന്നു പൊൻകുന്നം സ്വദേശിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. പൊൻകുന്നം സ്വദേശിയും വെഡിങ്-ട്രാവൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ സക്കറിയ പൊൻകുന്നമാണ് തന്റെ ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

നമ്മുടെ ഖജനാവിലെ പണം ഭരണാധികാരികളുടെ മാത്രം സുഖ സൗകര്യത്തിനായി കണക്കില്ലാതെ ചിലവഴിക്കാൻ ഉള്ളതു മാത്രമല്ല. ഈ ആധുനിക ലോകത്തെ ആധുനിക ചികിത്സകൾ ഇന്നാട്ടിലും കൊണ്ടുവരാൻ അധികാരത്തിൽ ഇരിക്കുന്നവർ ശ്രമിക്കണം, അത് ജനത്തിൻ്റെ പ്രാഥമിക ആവശ്യമാണ്.നല്ല റോഡ്,നല്ല ചികിത്സാ സൗകര്യം,നല്ല കുടിവെള്ളം,നല്ല പാർപ്പിടം എന്നിവ എങ്കിലും സാധിച്ചു കൊടുത്തിട്ട് അതിവേഗ റെയിൽ കൊണ്ടുവരൂ എന്നും അദ്ദേഹം പറയുന്നു.

സക്കറിയ പൊന്കുന്നത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒരു അഭ്യർത്ഥന ഉണ്ട്. താങ്കൾ വീണ്ടും തുടർ ചികിത്സക്കായ് അമേരിക്കയിലേക്ക് പോകുന്നു നല്ല കാര്യം. ചികിത്സിച്ച് എല്ലാം ഭേദമാകട്ടെ ഇത്തവണ പോകുമ്പോൾ ഒരു കാര്യം കൂടി ചെയ്യണം, ഇവിടെ ക്യാൻസർ ചികിത്സക്ക് പേര് കേട്ട Dr. ഗംഗാധരൻ എന്ന ഡോക്ടറെ കൂടി കൊണ്ടു പോവുക. അവിടെ മയോ ക്ലിനിക്കിലെ ആധുനിക ചികിത്സയൊക്കെ അദ്ദേഹവും പഠിക്കട്ടെ തിരികെ വരുമ്പോൾ താങ്കൾ Kറെയിൽ പണിയാൻ കണ്ടുവെച്ചിരിക്കുന്ന ആ കോടി കളിൽ നിന്ന് കുറച്ചു കോടി ചിലവാക്കി നല്ല ഒരു ക്യാൻസർ ചികിത്സാ കേന്ദ്രം കൊച്ചിയിൽ ആരംഭിക്കുക. വടക്കുനിന്നും തെക്കു നിന്നും ഉള്ള രോഗികൾക്ക് Kറെയിൽ ഇല്ലാതെ തന്നെ എത്തിപ്പെടാൻ മധ്യകേരളം തന്നെ ഇരിക്കട്ടെ. തൽക്കാലം Kറെയിൽ വേണ്ടാ എന്ന് വെക്കുക.  കാരണം ഈ കേരളത്തിലെ എല്ലാ ക്യാൻസർ രോഗികൾക്കും താങ്കളെപ്പോലെ അമേരിക്കയിലെ മയോ ക്ലിനിക്കിൽ എത്തിപ്പെടാൻ മാർഗ്ഗമില്ല. അവരുടെയും ജീവന് താങ്കളുടേതിന്ന് തുല്യം വിലയുണ്ട്. ആ ജീവൻ്റെ വില മനസ്സിലാക്കി എത്രയും വേഗം അത്യാധുനിക ക്യാൻസർ ചികിത്സാ കേന്ദ്രം ഇവിടെ ആരംഭിക്കുക. K റെയിൽ അല്ലാ K ക്യാൻസർ സെൻ്റർ ആണ് കേരള ജനതക്ക് അത്യാവശ്യം.