പൊൻകുന്നം-പാലാ റോഡിൽ നിയന്ത്രണംവിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലിടിച്ചു തലകീഴായി മറിഞ്ഞു.


പൊൻകുന്നം: പൊൻകുന്നം-പാലാ റോഡിൽ നിയന്ത്രണംവിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലിടിച്ചു തലകീഴായി മറിഞ്ഞു. ഇന്നലെ ഉച്ചയോടെ പൊൻകുന്നം-പാലാ റോഡിൽ ഇളംകുളം രണ്ടാം മൈലിനു സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലിടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന യുവതി പരിക്കേൽക്കാതെ രക്ഷപെട്ടു. അപകടത്തിൽപ്പെട്ട കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് റോഡിൽ നിന്നും മാറ്റിയത്. ഇതേത്തുടർന്ന് അരമണിക്കൂറോളം മേഖലയിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു.