ഈരാറ്റുപേട്ട: അപകടം തുടർക്കഥയാകുന്ന ഈരാറ്റുപേട്ട മേലുകാവ് പാണ്ടിയൻമാവ് വളവിൽ വീണ്ടും അപകടം. ഇന്ന് രാവിലെ 5 മണിയോടെയാണ് അപകടം ഉണ്ടായത്. പത്രവുമായി പോയ ജീപ്പും മിനി ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ജീപ്പ് ഡ്രൈവർ കോട്ടയം അതിരമ്പുഴ സ്വദേശി സതീഷിനു ഗുരുതരമായി പരിക്കേറ്റു. ദിനപ്പത്രവുമായി പോയ മംഗളം ദിനപ്പത്രത്തിന്റെ ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു. അപകടത്തിൽ മിനി ലോറിയും റോഡിൽ മറിയുകയായിരുന്നു. ജീപ്പ് ഡ്രൈവർ സതീഷിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.