കോട്ടയം: പത്തനംതിട്ട-ബംഗളൂരു കെ എസ് ആർ ടി സി സൂപ്പർ ഡീലക്സ് ബസ്സിൽ യാത്രക്കാരിക്ക് നേരെ ഡ്രൈവറുടെ പീഡന ശ്രമം. സംഭവത്തിൽ കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ ബെംഗളൂരുവിൽ സ്ഥിരതാമസക്കാരിയായ കോട്ടയം സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പരാതി.
ശനിയാഴ്ച്ച രാവിലെയാണ് ബസ്സിൽ സംഭവമുണ്ടായതെന്നാണ് വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നത്. പത്തനംതിട്ട-ബെംഗളൂരു കെ എസ് ആർ ടി സി സൂപ്പർ ഡീലക്സ് സർവ്വീസിൽ യുവതി കോട്ടയത്തു നിന്നുമാണ് കയറിയത്. ശനിയാഴ്ച പുലർച്ചെ 3 മണിയോടെ ബാസ്സ് കൃഷ്ണഗിരിക്ക് സമീപമെത്തിയപ്പോഴാണ് തനിക്ക് നേരെ ഡ്രൈവറുടെ പീഡന ശ്രമം ഉണ്ടായതെന്ന് യുവതി പരാതിയിൽ പറയുന്നു.
പത്തനംതിട്ട കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർ ഷാജഹാനെതിരെയാണ് വിദ്യാർത്ഥിനി പരാതി നൽകിയിരിക്കുന്നത്. ബെംഗളൂരുവിൽ എത്തിയ ശേഷം യുവതി ഇ-മയിൽ മുഖേനയാണ് കെ എസ് ആർ ടി സി ക്ക് പരാതി നൽകിയത്. സംഭവത്തിൽ കെ എസ് ആർ ടി സി വിജിലൻസ് സംഘം അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെ ബസ് കൃഷ്ണഗിരിയില്‍ എത്തിയപ്പോള്‍ ജനല്‍ച്ചില്ല് നീക്കാനായി വിദ്യാര്‍ഥിനി ഡ്രൈവറുടെ സഹായം തേടി. ഈ സമയത്ത് ഡ്രൈവര്‍ അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിച്ചതെന്നുമാണ് വിദ്യാർത്ഥിനി പരാതിയിൽ പറയുന്നത്.